കട്ടമരങ്ങൾക്ക് ഭീഷണിയായി കരവലി നടത്തുന്ന യന്ത്രവത്​കൃത വള്ളങ്ങൾ

ഇരവിപുരം: കരവലി നടത്തുന്ന യന്ത്രവത്​കൃത വള്ളങ്ങൾ ഫൈബർ കട്ടമരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി മാറുന്നു. യന്ത്രവത്​കൃത വള്ളങ്ങൾ തീരത്തോടടുത്ത് മത്സ്യ ബന്ധനം നടത്താൻ പാടില്ലെന്ന നിയമം ലംഘിക്കുകയാണ്. യന്ത്രം ഘടിപ്പിച്ച വള്ളങ്ങൾ കട്ടമരക്കാരുടെ വലകൾ നശിപ്പിച്ച സംഭവങ്ങളുമുണ്ട്. ഇരവിപുരം ഭാഗത്താണ് കരവലി വ്യാപകമായത്. ...kc+ke... 'സാമൂഹിക പുരോഗതിക്ക് സംഘടിത സക്കാത്​ വളരണം' സെമിനാർ ഇന്ന് (....must....) കരുനാഗപ്പള്ളി: ബൈത്തുൽ സകാത്ത് കേരളയുടെ ആഭിമുഖ്യത്തിൽ 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം' വിഷയത്തിൽ ജില്ലതല സെമിനാർ ഞായറാഴ്ച വൈകീട്ട്​ നാലിന് കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടക്കും. 25 വർഷമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വ്യവസ്ഥാപിത സകാത്ത് സംഭരണ വിതരണ സംവിധാനമാണ്​ ബൈത്തുസകാത്ത് കേരള. ബൈത്തുൽ സകാത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി ഹബീബുറഹുമാൻ, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ് ഇ.കെ സിറാജുദ്ദീൻ, കൊല്ലം ഇസ്​ലാമിയ കോളജ് പ്രിൻസിപ്പൽ മൗലവി ടി.ഇ. മുഹമ്മദ് റാഫി വടുതല, മെഹർഖാൻ ചേനല്ലൂർ എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.