ഇ.എം.എസ്-എ.കെ.ജി ദിനാചരണം

കരുനാഗപ്പള്ളി: സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ 19 മുതല്‍ 22 വരെ നടക്കുന്ന ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിന്‍റെ ഭാഗമായി അനുസ്മരണ സമ്മേളനവും നടന്നു. കുലശേഖരപുരം സൗത്തില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. പി.എസ് സലിം അധ്യക്ഷതവഹിച്ചു. വി.പി ജയപ്രകാശ്‌മേനോന്‍, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കരുനാഗപ്പള്ളി വെസ്റ്റിലെ ആലുംകടവില്‍ ചേര്‍ന്ന യോഗം സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ആര്‍. ഗോപി അധ്യക്ഷത വഹിച്ചു. തൊടിയൂരില്‍ നടന്ന പരിപാടി കാപ്പക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. തച്ചിരേത്ത് അജയന്‍ അധ്യക്ഷത വഹിച്ചു. ചിത്രം: കുലശേഖരപുരം സൗത്തില്‍ ഇ.എം.എസ് അനുസ്മരണം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.