കൊല്ലം: നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കോപ്പർ എർത്ത് കേബിൾ മോഷണം നടത്തിയ സംഘത്തിലെ സ്ത്രീയെ പൊലീസ് പിടികൂടി. തമിഴ്നാട് തിരുനെൽവേലി ബസ് സ്റ്റാൻഡിന് സമീപം സ്ട്രീറ്റ് 13, വീട്ടുനമ്പർ 334 ൽ ശെൽവി (40) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇവർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇലക്ട്രിക്ക് റൂമിന് സമീപം സൂക്ഷിച്ച 35000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ചത്. മോഷ്ടിച്ച കേബിളുമായി പോകുമ്പോൾ അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘത്തെ കണ്ട് പരിഭ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കേബിളുകൾ കണ്ടെടുത്തത്. ഇവരെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ട് പോയി ബലാത്സംഗം; ഗുണ്ട അറസ്റ്റിൽ കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. കരുനാഗപ്പള്ളി പന്മന ചിറ്റൂർ രാജു ഭവനിൽ കൊച്ചനി എന്ന അനിൽകുമാർ (40) ആണ് പിടിയിലായത്. വീട്ടിൽനിന്ന് ആടിന് തീറ്റ തേടിപ്പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തുള്ള ഒഴിഞ്ഞ ഷെഡിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. ചവറ, ഓച്ചിറ, തെക്കുഭാഗം പൊലീസ് സ്റ്റേഷനുകളിൽ 27 ഓളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ് കൊച്ചനി. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാൾ കാപ പ്രകാരം മൂന്ന് തവണ കരുതൽ തടങ്കലിലും ഒരുതവണ ജില്ലയിൽനിന്ന് നാടുകടത്തിയിട്ടുള്ളയാളുമാണ്. ചവറ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.