കൊല്ലം: മണ്ണെണ്ണയുടെ വിലക്കയറ്റത്തിലും തീരക്കടലിലെ നിരോധിത മത്സ്യബന്ധനത്തിലും പ്രതിഷേധിച്ച്, . ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതൽ സമരം ആരംഭിക്കുമെന്ന് തീരദേശ മത്സ്യത്തൊഴിലാളി സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഔട്ട് ബോഡ് എൻജിനുകൾക്കാവശ്യമായ മണ്ണെണ്ണയുടെ വില ലിറ്ററിന് 124 രൂപയായി വർധിച്ചിരിക്കുകയാണ്. രണ്ടുമാസമായി സിവിൽ സൈപ്ലസിൽ നിന്നുള്ള സബ്സിഡി മണ്ണെണ്ണയുടെ വിതരണവും നിലച്ചിരിക്കുകയാണ്. അഴീക്കൽ മുതൽ വർക്കല വരെയുള്ള മൂന്ന് നോട്ടിക്കൽ മൈലിൽ തീരക്കടലിൽ മറ്റ് ജില്ലകളിൽ നിന്നുള്ള വള്ളങ്ങൾ വെട്ടം ഉപയോഗിച്ചുള്ള മീൻപിടിത്തവും നടത്തുന്നു. കോരുവലകൾ ഉപയോഗിച്ചും മീൻ പിടിക്കുന്നുണ്ട്. ഇത്തരം രീതികൾ സർക്കാർ നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ഫിഷറീസ്, പൊലീസ് അധികൃതരും ജില്ല ഭരണകൂടവും നടപടി എടുക്കാൻ തായാറാവുന്നില്ലെന്ന് അവർ പറഞ്ഞു. സമരസമിതി കൺവീനർ ജാക്സൺ ഫ്രാൻസിസ്, ഭാരവാഹികളായ അഗസ്റ്റ്യൻ ലോറൻസ്, അംബ്രോസ്, എസ്. സ്റ്റീഫൻ, ആർ. റോബിൻ, സെബാസ്റ്റ്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.