കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം തുടങ്ങി

കൊല്ലം: 'നവകേരള സൃഷ്ടിക്കായി അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ' എന്ന മുദ്രാവാക്യം ഉയർത്തി കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍റെ (കെ.എസ്.ടി.എ) 31ാം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടങ്ങി. രാവിലെ 8.30ന് സംസ്ഥാന പ്രസിഡന്‍റ് പി. വേണു​ഗോപാലൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സ്വാ​ഗത സംഘം ചെയര്‍മാൻ എസ്. സുദേവൻ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാര്‍, എം. മുകേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന സമിതി അം​ഗം പി. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, വൈസ് പ്രസിഡന്‍റ് എ. നജീബ്, സെക്രട്ടറി എ.കെ. ബീന, ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, ട്രഷറര്‍ ടി.കെ.എ. ഷാഫി എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ പ്രഭാഷണം നടത്തും. 11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് യാത്രയയപ്പ് സമ്മേളനം അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ പ്രസിഡന്‍റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.