കൊല്ലം: വിശ്വകർമജരെ ബജറ്റിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് 25ന് കലക്ടറേറ്റുപടിക്കൽ ധർണ നടത്താൻ ശ്രീവിശ്വകർമവേദപഠനകേന്ദ്ര ധാർമികസംഘം ഉന്നതാധികാരസമിതിയോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്‍റ് ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു അധ്യക്ഷത വഹിച്ചു. ആശ്രാമം സുനിൽകുമാർ, രാമചന്ദ്രൻ കടകംപള്ളി, ബിനു ആചാര്യ ചാത്തന്നൂർ, ബാബു ചേരിയിൽ, ടി.പി. ശശാങ്കൻ, എൽ. പ്രകാശ്, ശിവരാജൻ, പി. വാസുദേവൻ എന്നിവർ സംസാരിച്ചു. ....must.... സൗഖ്യപ്രയാൺ@225 കൊല്ലം: മനയിൽകുളങ്ങര വൈദ്യാഭവൻ അപ്പാർട്മെന്‍റ് അസോസിയേഷൻ നടപ്പാക്കുന്ന ഇന്‍റർനാഷനൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതിയുടെ 'സൗഖ്യപ്രയാൺ@225' പദ്ധതി ഞായറാഴ്ച രാവിലെ ഒമ്പതിന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. കോവിഡാനന്തര രോഗങ്ങൾ പരിഹരിക്കാനുള്ള മെഡിക്കൽക്യാമ്പ് ഇതോടനുബന്ധിച്ച് നടക്കും. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ എല്ലാ ദിവസവും സൗജന്യ പാർട്ട് ടൈം ക്ലിനിക്കും ഉണ്ടായിരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് കമാൽ പിഞ്ഞാണിക്കട, സെക്രട്ടറി ടി.എസ്. ബിജി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.