* 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം' വിഷയത്തിലാണ് സെമിനാർ കരുനാഗപ്പള്ളി: ബൈത്തുസകാത്ത് കേരളയുടെ ആഭിമുഖ്യത്തിൽ 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം' വിഷയത്തിൽ ജില്ല തല സെമിനാർ ഞായറാഴ്ച വൈകീട്ട് നാലിന് കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടക്കും. 25 വർഷമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വ്യവസ്ഥാപിത സകാത്ത് സംഭരണ വിതരണ സംവിധാനമാണ് ബൈത്തുസകാത്ത് കേരള. സഹായത്തിന് അർഹമായ കാൽലക്ഷത്തിലധികം അവകാശികളിലേക്ക് അവരുടെ വിഹിതം ഇതിനകം നൽകി. വീട് നിർമാണം, വീട് അറ്റകുറ്റപ്പണി, സ്വയംതൊഴിൽ സംരംഭകത്വം, വിദ്യാഭ്യാസം, ചികിത്സ, കുടിവെള്ള പദ്ധതി, വിവിധതരം പെൻഷനുകൾ, കടബാധ്യത തീർക്കുന്നതിന് സഹായം തുടങ്ങിയവ സംസ്ഥാനത്തിൻെറ എല്ലാ ഭാഗങ്ങളിലുള്ള അർഹരായവർക്ക് ലഭ്യമാക്കി വരുന്നു. ബൈത്തുൽ സകാത്ത് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.പി ഹബീബുറഹുമാൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ഇ.കെ. സിറാജുദ്ദീൻ, കൊല്ലം ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ മൗലവി ടി.ഇ. മുഹമ്മദ് റാഫി വടുതല, മെഹർഖാൻ ചേനല്ലൂർ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.