കൊല്ലം: പൊലീസ് അതിക്രമത്തിൽ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കൊല്ലം ബാറിലെ അഭിഭാഷകനായ പി. ജോസ് കിഴക്കേകല്ലട പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാറിനും എതിരായി നൽകിയ അപ്പീൽ ഹരജി കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് റോയി വർഗീസ് തള്ളി. മാനഹാനി ഉണ്ടാക്കിയതിനും ദേഹോപദ്രവമേൽപ്പിച്ചതിനും സ്ത്രീയുടെ പരാതിയിന്മേൽ ജോസിനെതിരെ കിഴക്കേ കല്ലട പൊലീസ് കേസ് എടുത്തിരുന്നു. കേസ് അന്വേഷണത്തിനായി അഭിഭാഷകന്‍റെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുകയും എസ്.ഐ മനോജിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി ആരോപിച്ച് കേസെടുത്തിരുന്നു. അഭിഭാഷകൻ നൽകിയ ഹരജി കൊല്ലം മുൻസിഫ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ നിരാകരിച്ചത്. തപാല്‍ അദാലത് 30ന് കൊല്ലം: തപാല്‍ ഡിവിഷന്‍റെ ആഭിമുഖ്യത്തില്‍ തപാല്‍ അദാലത് 30ന് രാവിലെ 11ന് ഗൂഗ്ള്‍ മീറ്റ് വഴി നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷനല്‍ തലത്തിലോ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്തതോ ആയ പരാതികള്‍ മാത്രമാണ് പരിഗണിക്കുക. പരാതികള്‍ dokollam.kl@indiapost.gov.in ഇ-മെയില്‍ വിലാസത്തിലേക്ക് 26ന് മുമ്പ് DAK ADALAT QUARTER ENDING MARCH 2022 തലക്കെട്ടോടെ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.