കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം കൊല്ലത്ത്​

കൊല്ലം: കെ.എസ്.ടി.എ 31ാമത് സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. 'നവകേരള സൃഷ്ടിക്കായി അണിചേരൂ..മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ...' എന്ന മുദ്രാവാക്യമുയർത്തിയാണ്​ സമ്മേളനമെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 8.30ന്​ സംസ്ഥാന കൗൺസിൽ. 10ന്​ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ പി. വേണുഗോപാലൻ അധ്യക്ഷതവഹിക്കും. പതാക, കൊടിമര, ദീപശിഖ ജാഥകൾ വെള്ളിയാഴ്ച വൈകീട്ട്​ ചിന്നക്കടയിൽ സംഗമിച്ച്​ ക്യു.എ.സി മൈതാനിയിൽ സമാപിക്കും. സ്വാഗതസംഘം ചെയർമാൻ എസ്. സുദേവൻ പതാക ഉയർത്തും. വൈകീട്ട്​ അഞ്ചിന്​ ക്യു.എ.സി ഗ്രൗണ്ടിൽ പൊതുസമ്മേളനം അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയൻ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 9.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഭാഷണം നടത്തും. 11 ന്​ വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്​ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക്​ രണ്ടിന്​ യാത്രയയപ്പ്​ സമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എസ്. സുദേവൻ, ജനറൽ കൺവീനർ ജി.കെ. ഹരികുമാർ, ജില്ല പ്രസിഡന്‍റ്​ സന്തോഷ് കുമാർ, ലക്ഷ്​മി എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.