ദാറുൽ ഹുദാ ജുമാ മസ്ജിദ് സനദ് ദാന സമ്മേളനം

ചവറ: തേവലക്കര മുള്ളിക്കാല ദാറുൽ ഹുദാ ജുമാ മസ്ജിദ് ആൻഡ്​​ അലവിക്കുഞ്ഞു മൗലവി ദാറുൽ ഹുദാ അറബിക് കോളജിന്‍റെ ആഭിമുഖ്യത്തിൽ സനദ് ദാനം, പൂർവ വിദ്യാർഥിസംഗമം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട്​ 4.30ന്​ മുള്ളിക്കാല ദാറുൽ ഹുദാ യതീംഖാന ഓഡിറ്റോറിയത്തിൽ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ്​ മൗലവി ഉദ്​ഘാടനം ചെയ്യും. കെ.പി. അബൂബക്കർ ഹസ്രത്ത് സനദ് ദാനം നിർവഹിക്കും. ദാറുൽ ഹുദാ ജുമാ മസ്ജിദ് പ്രസിഡന്‍റ്​ എൻ. യൂസുഫ്കുഞ്ഞ്​ അധ്യക്ഷത വഹിക്കും. സെക്രട്ടറി അബ്ദുൽ റഷീദ്, ദാറുൽ ഹുദാ ജുമാ മസ്ജിദ് ഇമാം കൊല്ലായിൽ നിസാറുദീൻ മന്നാനി തുടങ്ങിയവർ പങ്കെടുക്കും. ....kw+kc..... വാഹന പ്രചാരണ ജാഥ കരുനാഗപ്പള്ളി: പഞ്ചാബിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭഗവന്ത് മൻന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ആം ആദ്​മി പാർട്ടി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണജാഥ നടത്തി. മണ്ഡലം കൺവീനർ മധു തഴവ ഉദ്​ഘാടനം ചെയ്തു. ജില്ല ജോ. കൺവീനർമാരായ വിനീഷ് ലൂക്കോസ്, ജോഷ്വാ ശാമുവൽ, ദാസൻ ബർണാഡ്, ഇല്യാസ് പോളയിൽ, നിസാം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.