കൊല്ലം: മഹാകവി കുമാരനാശാന്‍റെ വ്യക്തിജീവിതം പറയുന്ന 'ഗ്രാമവൃക്ഷത്തിലെ കുയിൽ' സിനിമ റിലീസിനെത്തുന്നു. ഏപ്രിൽ എട്ടിന് സംസ്ഥാനത്ത് വിവിധ തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്യുമെന്ന് സംവിധായകൻ കെ.പി. കുമാരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ കെ.പി. കുമാരന്‍റെ വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. കേരളത്തിന്‍റെ ചരിത്രനിർമിതിയിൽ വിവിധതലത്തിൽ കുമാരനാശാൻ നൽകിയ സേവനം കൃത്യമായി രേഖപ്പെടുത്താതെ പോയി എന്ന ചിന്തയിൽനിന്നാണ് സിനിമ പിറവിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറക്കിടയിൽ ഒരു കവി എന്നതിൽ കവിഞ്ഞ് കുമാരനാശാന്‍റെ ജനകീയ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സിനിമ ഒരുക്കിയത്. ആശാന്‍റെ വ്യക്തിത്വം പൂർണമായും വരച്ച് കാട്ടുന്നതാണ് 'ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്നും സംവിധായകൻ പറഞ്ഞു. ഭാര്യ എം. ശാന്തമ്മപിള്ളയാണ് നിർമാണം. ശ്രീവത്സൻ ജെ. മേനോനാണ് കുമാരനാശാനായി വേഷമിട്ടിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ പ്രഫ.എസ്. സുധീഷ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.