പത്തനാപുരം: തുക അനുവദിക്കുകയും നിര്‍മാണോദ്ഘാടനം നടത്തുകയും ചെയ്തിട്ടും എനാത്ത് നടുക്കുന്ന് പാതയുടെ നവീകരണം ഇനിയും അകലെ. പ്രതിഷേധം ശക്തമായതോടെ കുഴികളടച്ച് തലയൂരുകയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ. ഏറെ നാളായി അറ്റകുറ്റപ്പണികൾ പോലും ഇല്ലാതെ പൂർണമായി തകർന്ന പാതയിലൂടെ ഗതാഗതം ദുഷ്കരമായിരുന്നു. 16 കിലോമീറ്റര്‍ പാതയുടെ നവീകരണത്തിനായി 66 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. വീതി വര്‍ധിപ്പിച്ചും കലുങ്കുകളും ഓടകളും പുനർനിർമിച്ചും നവീകരണം നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ വര്‍ഷം പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർവേ നടപടികൾ പൂർത്തിയാകുകയും നിർമാണോദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ, മാസങ്ങള്‍ കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതോടെ പ്രതിഷേധം ശക്തമായി. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഗതാഗതം തടയുകയും മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കുഴികൾ അടക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറായത്. സർവേയുടെ പേരിൽ പല ഭാഗങ്ങളിലും ഉണ്ടായ തർക്കങ്ങളും വീതികൂട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയാത്തതാണ് നിർമാണ പ്രവര്‍ത്തനം വൈകാൻ കാരണമെന്ന് അധികൃതര്‍ പറയുന്നു. പാത നിർമാണവുമായി ബന്ധപ്പെട്ട് എം.എൽ.എയും സി.പി.എമ്മും രണ്ട് തട്ടിലാണ്. ഇതും നവീകരണം താമസിക്കാൻ കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.