വീടുകയറി ആക്രമണം; പ്രതി അറസ്റ്റിൽ

അഞ്ചൽ: വീടുകയറി ഗൃഹനാഥനെയും മകനെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ഉത്താംപള്ളി പാലമൂട്ടിൽ വീട്ടിൽ ഗണേഷ് (കൊച്ചുകുട്ടൻ -20) ആണ് അറസ്റ്റിലായത്. ഇയാൾ കഞ്ചാവ് കേസിലും പ്രതിയാണ്. കഴിഞ്ഞ ജനുവരി രണ്ടിന്​ ഗണേഷും കൂട്ടുകാരും ചേർന്ന് ഉത്താംപള്ളി സ്വദേശിയായ ജോയി, മകൻ ഗോപു എന്നിവരെ വീടുകയറി മർദിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്​തെന്നാണ്​ കേസ്​. മർദനത്തിൽ ജോയിക്കും ഗോപുവിനും തലക്ക്​ പരിക്കേറ്റു. പ്രദേശത്ത് നടക്കുന്ന കഞ്ചാവ്​ വിൽപനയും മോഷണവും മദ്യപാനവും ചോദ്യംചെയ്തതിനാണ് സംഘം അക്രമം നടത്തിയതെന്നാണ്​ പരാതി. കഴിഞ്ഞ ദിവസം രാത്രി അഞ്ചൽ എസ്.ഐ ജ്യോതിഷ് ചിറവൂരി‍ൻെറ നേതൃത്വത്തിൽ അലയമണിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.