കിണറ്റിലെ പമ്പ് സെറ്റ് മോഷ്ടിച്ചു

കൊട്ടാരക്കര: കിണറ്റിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് മോഷ്ടിച്ചു. കരിമ്പിൻപുഴ ശബരീശത്തിൽ ഓമനക്കുട്ടൻ പിള്ളയുടെ വീട്ടിൽനിന്നാണ് പമ്പ് സെറ്റ് കവർന്നത്. പഴയ വീട് വാടകക്ക്​ നൽകുന്നതിന്‍റെ ഭാഗമായി വീടൊരുക്കുന്നതിനിടെ പമ്പ് സെറ്റ് ഓണാക്കിയെങ്കിലും പ്രവർത്തിച്ചില്ല. കയറിൽ കെട്ടിത്തൂക്കി വെള്ളത്തിൽ ഇട്ടിരിക്കുകയായിരുന്നു പമ്പ് സെറ്റ്. പമ്പിന്‍റെ അറ്റകുറ്റപ്പണിക്കായി കയർ ഉയർത്തിയപ്പോൾ അറ്റത്ത് വേലിക്കല്ലാണ് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.