പുനലൂർ: ബുധനാഴ്ച മുക്കാൽ മണിക്കൂറോളം നീണ്ട മഴയിൽ വെള്ളം കയറി നാശനഷ്ടം. പുനലൂർ നഗരത്തിൻെറ പലഭാഗത്തും ഓടകൾ കവിഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകി. വൈദ്യുതിയും മുടങ്ങി. കെ.എസ്.ടി.പിയുടെ റോഡ് പണി നടക്കുന്നതിനാൽ ഹൈസ്കൂൾ ജങ്ഷനിൽ ഓടയിലെയും പരിസരത്തെയും മലിനജലം സമീപത്തെ പല കടകളിലും വീടുകളിലും കയറി. ഗ്രീൻ ഫാം ട്രേഡിങ്, നസീന അക്വേറിയം എന്നീ കടകളിലാണ് കൂടുതൽ നാശം നേരിട്ടത്. കടകളിലെ സാധനങ്ങൾ പൂർണമായി നശിച്ചു. ഓടയുടെ പണികൾ പൂർത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർ പി.എ. അനസ് എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.