കൊല്ലം: പട്ടത്താനം മുരുകൻകോവിൽ ഉത്സവത്തിനിടെ, യുവാവിനെ കുത്തിയ സംഘം പിടിയിലായി. വടക്കേവിള ശ്രീനാരായണപുരം സനൂജ മൻസിലിൽ എസ്. ഷാഹുൽ (27), വടക്കേവിള നഗർ ബി 38 തസ്ലി മൻസിലിൽ എസ്. താരീഖ് (30) എന്നിവരാണ് പിടിയിലായത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കെട്ടുകാഴ്ചയുടെ മുന്നിൽ മദ്യപിച്ച് നൃത്തം വെച്ചതുമായി ബന്ധപ്പെട്ട് ഇവരും കുത്തേറ്റ രാജേഷ്കുമാറും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, ഇവരിലൊരാൾ രാജേഷ്കുമാറിന്റെ നെഞ്ചിലും വയറ്റിലും കുത്തി. ഇയാൾ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുത്തിയ സംഘത്തിലെ ഷാഹുലിനെ സംഭവ സ്ഥലത്തുണ്ടായിരുന്ന ഈസ്റ്റ് പൊലീസ് പിടികൂടി. രക്ഷപ്പെട്ട താരീഖിനെ വടക്കേവിള നിന്ന് അർധരാത്രി പിടികൂടി. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ രജീഷ്, രാജ്മോഹൻ എ.എസ്.ഐ രാജേന്ദ്രബാബു, സി.പി.ഒ മാരായ അൻഷാദ്, സനോജ്, അനിൽ, അനു ആർ. നാഥ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. വൈദ്യുതി മുടങ്ങും കടപ്പാക്കട: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആശ്രാമം ലിങ്ക് റോഡ്, ഹോക്കി സ്റ്റേഡിയം, യാത്രി നിവാസ്, ചിൽഡ്രൻസ് പാർക്ക്, ആശ്രാമം ടെമ്പിൾ, ആറാട്ടുകുളം, എ.വൈ.കെ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.