കനാൽ തുറന്നുവിടണം -മത്സ്യത്തൊഴിലാളി കോൺഗ്രസ്

മയ്യനാട്: കൊട്ടിയം, മയ്യനാട് പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ ശാശ്വത പരിഹാരത്തിന്​ കെ.ഐ.പി കനാൽ വഴി വെള്ളം തുറന്നുവിടാൻ അധികൃതർ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇരവിപുരം ബ്ലോക്ക് പ്രസിഡന്‍റ് റാഫെൽ കുര്യൻ ഉദ്ഘാടനം ചെയ്തു. മയ്യനാട്, പുല്ലിച്ചിറ, കക്കോട്ടുമൂല, ഉമയനല്ലൂർ, കൊട്ടിയം ഭാഗങ്ങളിൽ കിണറുകൾ വറ്റി വരണ്ടതോടെ കടുത്ത ശുദ്ധജലക്ഷാമം നേരിടുകയാണ്. അഭിലാഷ് നാസിം അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കുഞ്ഞ്സാഹിബ്‌, ആന്‍റണി ജേക്കബ്, ഫാസിൽ മയ്യനാട്, റഫീഖ്പുത്തൻവീട്, അരുൺകുളങ്ങര, സേവിയർ കല്ലുംമൂട്, ഫ്രാൻസിസ്കളീയലിൽ, ഷെരീഫ്കണ്ടച്ചിറ, ബോബൻ പുല്ലിച്ചിറ, ആതിര രഞ്ജു, ഷൈലജ താന്നി, ഹേമലത, എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.