കുണ്ടറ: നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തുകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ കലക്ടർക്ക് നിർദേശം നൽകുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കുണ്ടറ നിയോജകമണ്ഡലത്തിൽ വാട്ടർ അതോറിറ്റി പമ്പിങ് സംബന്ധമായ തകരാറുകൾ പരിഹരിക്കണമെന്നും കുഴൽ കിണറുകളുടെ നിർമാണത്തിനുള്ള ഫീസിബിലിറ്റി റിപ്പോർട്ട് വേഗത്തിൽ നൽകണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു. റോഡുകൾ മുറിച്ച് വാട്ടർ കണക്ഷനുകൾ നൽകുന്നതിന് പൊതുമരാമത്ത് വകുപ്പുമായി ഏകോപിപ്പിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പുനൽകിയതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.