ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ ആലപ്പാട്ട് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ബി. ഹരിമോഹൻ കുമാർ അധ്യക്ഷത വഹിച്ചു. ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈമ, പഞ്ചായത്ത് അംഗങ്ങളായ ബേബി, പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ ജി. ജയശ്രീ, പ്രഥമാധ്യാപിക പി. മായ, കെ.ആർ. വത്സൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. വിമൽ കുമാർ, എസ്. അഞ്ജലി, പ്രദീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.