അനുസ്മരണ സമ്മേളനം

കരുനാഗപ്പള്ളി: ലാലാജി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമുടി വേണു, കെ.പി.എ.സി ലളിത അനുസ്മരണവും ഫിലിം പ്രദർശനവും നടത്തി. ചലച്ചിത്ര കലാ സംവിധായകൻ പാവുമ്പ മനോജ്‌ ഉദ്ഘാടനം ചെയ്തു. നെടുമുടി വേണുവുമായി മരണം വരെ ആത്മബന്ധം പുലർത്തിയ ഡോ. കണ്ണൻ കന്നേറ്റി സംസാരിച്ചു. ലാലാജി ഫിലിം സൊസൈറ്റി പ്രസിഡന്‍റ് ഡോ. വള്ളിക്കാവ് മോഹൻദാസ്, സെക്രട്ടറി ഡോ. കൃഷ്ണകുമാർ. കെ, ലാലാജി ഗ്രന്ഥശാല പ്രസിഡന്‍റ് പ്രഫ. കെ.ആർ. നീലകണ്ഠപ്പിള്ള, സെക്രട്ടറി ജി. സുന്ദരേശൻ, എം.കെ. ബിജു മുഹമ്മദ്‌, ലൈ​​​ബ്രേറിയൻ ബി. സജീവ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.