സ്റ്റുഡന്റ് പൊലീസ് കാഡറ്റ്​ പാസിങ് ഔട്ട്‌ പരേഡ്

ഓയൂർ: പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെയും വെളിയം ടി.വി.ടി.എം ഹൈസ്കൂളിലെയും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡിൽ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ സാം . കെ ഡാനിയേൽ കാഡറ്റുകളിൽനിന്ന് അഭിവാദ്യം സ്വീകരിച്ചു. പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ ജൂനിയർ ബാൻഡ് ഗ്രൂപ്പിന്റെ ഉദ്ഘാടനം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും എസ്.പി.സി ജില്ല നോഡൽ ഓഫിസറുമായ അശോക് കുമാർ നിർവഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം അഡ്വ. എസ്. ഷൈൻ കുമാർ, ബ്ലോക്ക്‌ അംഗം ബി. ബിന്ദു, പൂയപ്പള്ളി, വെളിയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ ജെസി റോയ്, ബിനോജ് ആർ, വാർഡ് മെംബർ രാജു ചാവടി, ഇൻസ്‌പെക്ടർ എസ്. എച്ച്.ഒ രാജേഷ് കുമാർ, സബ് ഇൻസ്‌പെക്ടർ അഭിലാഷ്, എ.ഡി.എൻ.ഒ രാജീവ്‌ ടി. പ്രഥമാധ്യാപകരായ വസന്തകുമാരി എം, റീന വി, പി.ടി.എ പ്രസിഡന്റുമാരായ എം.ബി. പ്രകാശ്, സന്തോഷ്‌ കുമാർ, സി.പി.ഒമാരായ റാണി, അനൂപ്, രശ്മി, ഗിരിജ, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ സുരേഷ്, അനിൽ, ജുമൈല എന്നിവർ പങ്കെടുത്തു. പടം: പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെയും വെളിയം ടി.വി.ടി.എം ഹൈസ്കൂളിലെയും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് പൂയപ്പള്ളി പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ നടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.