ഹൈദരലി തങ്ങൾ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സൗഹൃദം സൂക്ഷിച്ചയാൾ -കെ. രാജു

പുനലൂർ: മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മുൻ മന്ത്രി കെ. രാജു. മുസ്‌ലിംലീഗ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് ജില്ല വൈസ് പ്രസിഡന്റ് ദുനൂപ് കുട്ടി അധ്യക്ഷതവഹിച്ചു. പി.എസ്. സുപാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, യു.ഡി.എഫ് ചെയർമാൻ എ.എ. ബഷീർ, യു.ഡി.എഫ് കൺവീനർ ജോസഫ് മാത്യു, ആർ.എസ്.പി മണ്ഡലം സെക്രട്ടറി എം. നാസർഖാൻ, എം.ഇ.എസ് താലൂക്ക് പ്രസിഡന്റ് സി.എസ്. ബഷീർ, സ്റ്റാർ സി. രത്നാകരൻ, റഹിം തടിക്കാട്, എം.എം. ജലീൽ, ജമാഅത്ത് ഫെഡറേഷൻ ജില്ല പ്രസിഡന്റ് കുളത്തൂപുഴ സലിം, പി.വി. മുഹമ്മദ് ഹാരിസ്, സലിം പുനലൂർ, എബ്രഹാം മാത്യു, എസ്.എം. ഷെരീഫ്, എച്ച്, നാസറുദ്ദീൻ, ഐ.എ. റഹിം, എസ്.എ. സമദ്, റഷീദ് കാര്യറ, ജെ. ജാസ്, എച്ച്. ഹർഷാദ്, വനിത ലീഗ് മണ്ഡലം പ്രസിഡന്റ് ഷെമീന നൗഷാദ്, സബീന എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.