അംഗൻവാടി സംസ്ഥാന പുരസ്കാരങ്ങൾ സമ്മാനിച്ചു

കടയ്ക്കൽ: മികച്ച അംഗൻവാടിക്കും അധ്യാപികയ്ക്കുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇരു വിഭാഗങ്ങളിലും ഒന്നാമതെത്തിയത് കടയ്ക്കൽ പഞ്ചായത്തിലെ കാരയ്ക്കാട് വാർഡിലെ കൊടിഞ്ഞം അംഗൻവാടിയും അധ്യാപിക എസ്. ശ്രീലതയുമാണ്. അന്താരാഷ്ട്ര വനിത ദിനത്തിൽ മന്ത്രിമാരായ വീണാ ജോർജും ജെ. ചിഞ്ചുറാണിയും ചേർന്നാണ്​ പുരസ്കാരം സമ്മാനിച്ചത്​.മൊമെന്റോയും പ്രശംസ പത്രവും അടങ്ങിയ അവാർഡ് എസ്. ശ്രീലത ഏറ്റുവാങ്ങി. ചിത്രം മികച്ച അംഗൻവാടിക്കും അധ്യാപികക്കുമുള്ള പുരസ്കാരം എസ്. ശ്രീലതക്ക് മന്ത്രിമാരായ വീണാ ജോർജും ചിഞ്ചുറാണിയും ചേർന്ന് സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.