സ്വകാര്യ ബസ് സ്റ്റാൻഡ്​ നിർമാണോദ്ഘാടനം

കൊട്ടാരക്കര: കൊട്ടാരക്കരയിൽ നിർമിക്കുന്ന ആധുനിക രീതിയിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ശിലാസ്ഥാപനം മന്ത്രി കെ.എൻ. ബാല​ഗോപാൽ നിർവഹിച്ചു. ന​ഗരസഭ ചെയർമാൻ എ. ഷാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അനിത ​ഗോപകുമാർ സ്വാ​ഗതം പറഞ്ഞു. ഹരിതകർമ സേന അം​ഗങ്ങൾക്കുള്ള യൂനിഫോം വിതരണം കെ.ബി. ​ഗണേഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ന​ഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എസ്.ആർ. രമേശ്, എ. സുജ, സുഷമ ജി, കെ. ഉണ്ണികൃഷ്ണമേനോൻ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജോൺസൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, വി. ഫിലിപ്പ്, ജേക്കബ് വർ​ഗീസ് വടക്കടത്ത്, കെ. പ്രഭാകരൻനായർ, ജി. മുരുകദാസൻനായർ, സി.ആർ. രാമവർമ, ചന്ദ്രഹാസൻ, ന​ഗരസഭ സെക്രട്ടറി ടി.വി. പ്രദീപ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ സാം ജോഷ്വ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.