'കശുവണ്ടി ഫാക്ടറികൾ തുറക്കാൻ ബജറ്റിൽ നടപടികളില്ല'

കൊട്ടിയം: പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ ബജറ്റിൽ പദ്ധതികളൊന്നുമില്ലെന്ന് ഓൾ കേരള കാഷ്യൂ നട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും കശുവണ്ടി തൊഴിലാളി ഫെഡറേഷൻ വർക്കിങ്​ പ്രസിഡന്‍റുമായ എ.എ. അസീസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സജി ഡി.ആനന്ദ്, റ്റി.സി. വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, ജി. വേണുഗോപാൽ, ടി.കെ. സുൽഫി, വെളിയം ഉദയകുമാർ, എൽ. ബീന എന്നിവർ സംസാരിച്ചു. മാർച്ച് 23ന് കൊല്ലം കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്താൻ യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.