പച്ചക്കറിയുമായി വന്ന പിക് അപ് മറിഞ്ഞു

പുനലൂർ: പച്ചക്കറിയുമായി വന്ന പിക് അപ് ദേശീയപാതയിൽ ഇടപ്പാളയം മുസ്​ലിം പള്ളിക്ക് സമീപം മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. തമിഴ്നാട് സുരണ്ടയിൽനിന്ന്​ പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി വന്ന വാഹനം ടയർ പൊട്ടിയതിനെതുടർന്ന് മറിയുകയായിരുന്നു. കുറേനേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഹൈവേ പൊലീസ് എത്തി പച്ചക്കറി മറ്റൊരു വാഹനത്തിലേക്ക് കയറ്റി അപകടത്തിലായ പിക് അപ് പാതയിൽനിന്ന്​ മാറ്റി. കുടിയൊഴിപ്പിക്കൽ: മന്ത്രിയുടെ നിലപാടിനെതിരെ ആർ.എസ്.പി പുനലൂർ: പുനലൂര്‍- ചെങ്കോട്ട റെയിൽപാതയുടെ വശങ്ങളിലെ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിൽ റവന്യൂ മന്ത്രിയുടെ നിലപാട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആർ.എസ്.പി. തലമുറകളായി ഇവിടെ വസിക്കുന്നവരും ഭൂമിയുടെ അവകാശികളുമായ നൂറുകണക്കിന് കുടുംബങ്ങളെ ദോഷമായി ബാധിക്കുന്നതാണ് മന്ത്രിയുടെ നിലപാട്​. പരിശോധനയും സർവേയും നടത്തി സ്ഥലം ഏറ്റെടുക്കുമെന്നാണ് മന്ത്രി പറയുന്നത്. ഭൂമിയിൽ ഈ കുടുംബങ്ങൾക്കുള്ള അവകാശം റെയില്‍വേ അധികൃതരെ ബോധ്യപ്പെടുത്തി ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാൻ നിർദേശം നൽകുകയാണ് മന്ത്രി ചെയ്യേണ്ടത്. റവന്യൂ അധികാരികളുടെ ഗുരുതരമായ വീഴ്ചകാരണമാണ് റെയില്‍വേ അധികൃതര്‍ പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിന് ഇടക്കിടെ നടപടി സ്വീകരിക്കുന്നതെന്നും പുനലൂർ മണ്ഡലം സെക്രട്ടറി എം. നാസർഖാൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.