കടയ്ക്കൽ: കെട്ടുകാഴ്ചകളും, കുത്തിയോട്ടങ്ങളും വഴിപാടായി കാഴ്ചവെച്ച് ആയിരങ്ങൾ ഇന്ന് തിരുവാതിര കൊണ്ടാടും. ശനിയാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന എഴുന്നള്ളത്തിന് ശേഷമുള്ള കുതിരയെടുപ്പാണ് പ്രധാന ചടങ്ങ്. ചടങ്ങിന് വേണ്ടി ചെറിയ എടുപ്പുകുതിരയെ മാത്രമാണ് ഇത്തവണയും എഴുന്നള്ളിക്കുന്നത്. എടുപ്പുകുതിര മൂന്ന് ക്ഷേത്രങ്ങളിലും പ്രദക്ഷിണം വെച്ച് ദേവീക്ഷേത്ര മൈതാനത്ത് നിലത്തിറക്കും. രാവിലെ മുതൽ ക്ഷേത്രസന്നിധിയിൽ കുത്തിയോട്ടങ്ങളെത്തും. വൈകുന്നേരം ഏഴ് മുതൽ വിവിധ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രസന്നിധിയിൽ എത്തും. 12 കെട്ടുകാഴ്ചകളാണ് വഴിപാടായി ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച ക്ഷേത്ര മൈതാനത്ത് നൂറ് കണക്കിന് ഭക്തർ പൊങ്കാല നിവേദിച്ചു. രാവിലെ നടന്ന ചടങ്ങിൽ തിരുവാതിര ആഘോഷ പരിപാടികൾ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്തു. ഉത്സവ കമ്മിറ്റി പ്രസിഡന്‍റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. പൊങ്കാല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതികാ വിദ്യാധരൻ നിർവഹിച്ചു. കാർഷിക-വ്യാപാര വിപണനമേളയുടെ ഉദ്ഘാടനവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. മനോജ് കുമാർ, എസ്. ഷജി, ജെ.എം. മർഫി, എസ്. ദീപു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.