മങ്കാട് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കുമ്മിൾ: മങ്കാട് ഗവ. യു.പി.എസിനായി പുതുതായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. മുൻ എം.എൽ.എ മുല്ലക്കര രത്നാകരന്‍റെ ആസ്തി വികസന ഫണ്ടിൽനിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില കെട്ടിടം നിർമിച്ചത്. കുമ്മിൾ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. മധു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ഇല്യാസ് റാവുത്തർ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി. രജിതകുമാരി, വാർഡ് മെംബർ എ.എം. ഇർഷാദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എസ്. രാധിക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. റസീന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപിള്ള, പഞ്ചായത്തംഗങ്ങളായ കെ. വത്സ, വി. ശാലിനി, പ്രഥമാധ്യാപിക എം. നസിയാനത്ത്, സി.പി.ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.