ഓയൂർ: തിരക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ തഴമേൽ ഫൈവ് എസ് ഹൗസിൽ സുരേഷ് (44) ആണ് അറസ്റ്റിലായത്. പെൺകുട്ടി നിലവിളിച്ചതിനെത്തുടർന്ന് വണ്ടി നിർത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് പൂയപ്പള്ളി പൊലീസ് കേസെടുത്തത്. ഓയൂർ ജങ്ഷനിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച സൂചനയെത്തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐമാരായ അഭിലാഷ്, സജിജോൺ, എ.എസ്.ഐമാരായ അനിൽകുമാർ, രാജേഷ് കുമാർ എസ്.സി.പി.ഒ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.