വാക്​-ഇൻ ഇന്‍റർവ്യൂ

കൊല്ലം: കോർപറേഷൻ പരിധിയിൽ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സോഫ്​റ്റ്​വെയർ, ഇലക്ട്രോണിക്സ് എൻജിനീയറിങ്​ ബിരുദം, പോളിടെക്​നിക്, ഐ.ടി.ഐ പാസായവർക്കും രണ്ട് വർഷത്തേക്ക് ട്രെയിനിങ്​ നൽകുന്ന പദ്ധതിയായ സ്കിൽ ടെക്കിലേക്ക്​ അവസരം. വാക്-ഇൻ ഇന്‍റർവ്യൂ 18ന് രാവിലെ 10.30ന് കോർപറേഷൻ ഓഫിസിൽ. അസ്സൽ രേഖകൾ സഹിതം ഹാജരാകണം. കൊല്ലം: കോർപറേഷൻ പരിധിയിൽ ബി.എസ്​സി നഴ്സിങ്​, ജനറൽ നഴ്സിങ്​ പാസായവർക്ക് മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപ്രതികളിലും വിവിധ സി.എച്ച്.സി, പി.എച്ച്.സികളിലും അർബൻ ഹെൽത്ത് സെന്‍ററുകളിലും രണ്ട് വർഷത്തേക്ക് ട്രെയിനിങ്​ നടത്തുന്നതിന് വേണ്ടിയുള്ള 'ദീപങ്ങൾ' പദ്ധതിയിൽ അവസരം. വാക്-ഇൻ ഇന്‍റർവ്യൂ 16ന് രാവിലെ 10.30ന് കോർപറേഷൻ ഓഫിസിൽ നടത്തും. അസ്സൽ രേഖകൾ സഹിതം ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.