കരുനാഗപ്പള്ളി: ഓണാട്ടുകരയിൽ കാർഷിക മേഖലയുടെ നിലനിൽപ്പിന് പ്രധാന പങ്ക് വഹിച്ച തഴത്തോടിന്‍റെ സംരക്ഷണത്തിന് സമഗ്ര പദ്ധതി വേണമെന്ന് ആവശ്യം. കായംകുളം കായൽ മുതൽ കരുനാഗപ്പള്ളി വട്ടക്കായൽ വരെ നീളുന്നതാണ് തഴത്തോട്. കൃഷ്ണപുരം, ദേവികുളങ്ങര, ഓച്ചിറ, കുലശേഖരപുരം, കരുനാഗപ്പള്ളി നഗരസഭ മേഖലകളിൽ പരന്നുകിടന്ന നെൽവയലുകൾക്ക് നടുവിലൂടെയാണ് തഴത്തോട് കടന്നുപോകുന്നത്. പാടശേഖരങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്ന തഴത്തോട് വ്യാപകമായ കൈയേറ്റംമൂലം നാശത്തിലാണ്. പാടശേഖരങ്ങളിലേക്ക് വളങ്ങൾ എത്തിച്ചിരുന്ന ജലപാത കൂടിയായിരുന്ന തഴത്തോടിന് അഞ്ച് മീറ്ററായിരുന്നു കുറഞ്ഞവീതി. ക്രമാതീതമായി കുളവാഴയും പാഴ്ചെടികളും കയറിയും, മാലിന്യം കുന്നുകൂടിയും തോട് കണ്ടെത്താൻപോലും കഴിയാത്ത സ്ഥിതിയാണ്. കുലശേഖരപുരം പഞ്ചായത്തിൽ കളരിവാതുക്കൽ, നീലാകുളം, കുലശേഖരപുരം, പുന്നക്കുളം എന്നീ വാർഡുകളിൽ മാലിന്യം നിറഞ്ഞ് തോട് ഇല്ലാതായതോടെ മഴക്കാലത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. ചിത്രം: കുലശേഖരപുരം പ്രദേശത്തെ തഴത്തോട് കാടുകയറിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.