ഓച്ചിറ: ഉത്സവപ്പറമ്പില്‍ പൊലീസിനെ ആക്രമിച്ച സംഘത്തിലെ മൂന്നു പേരെ കൂടി ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പാട് ശ്രായിക്കാട് പുതുവല്‍ പുരയിടത്തില്‍ ഷാന്‍ (36), ആലപ്പാട് അഴീക്കല്‍ സ്വദേശികളായ കൊച്ച്തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (36), പണ്ടകശ്ശാലയില്‍ അച്ചു (25) എന്നിവരാണ് പിടിയിലായത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേള 11.30ന് അവസാനിപ്പിക്കാൻ പൊലീസ് നിർദേശിച്ചതിനെ തുടർന്നാണ് സംഘർഷവും ലാത്തിച്ചാർജും ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച് ഡ്യൂട്ടി തടസ്സം ചെയ്തെന്നാരോപിച്ച് ഓച്ചിറ ഇന്‍സ്പെക്ടര്‍ പി. വിനോദിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. അക്രമത്തിലുള്‍പ്പെട്ട നാലുപേരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. ഓച്ചിറ ഇന്‍സ്പെക്ടര്‍ പി. വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ നിയാസ്, സതീഷ്കുമാര്‍, ദിലീപ്, എ.എസ്.ഐ മാരായ സന്തോഷ്, വേണുഗോപാല്‍, സി.പി.ഒ മാരായ കനീഷ്, രഞ്ജിത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.