ബജറ്റ് കൊല്ലത്തിന് നിരാശജനകം –പി. രാജേന്ദ്രപ്രസാദ്

കൊല്ലം: ജില്ലയിൽ നിന്നുള്ള ധന വകുപ്പ് മന്ത്രി അവതരിപ്പിച്ച ബജറ്റിൽ ജില്ലയ്ക്ക് നിരാശ മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്. ആരോഗ്യരംഗത്ത് ജില്ലയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ ഗവ. മെഡിക്കൽ കോളജിന് പര്യാപ്തമായ ഫണ്ട് അനുവദിക്കാതെ സ്വകാര്യ മേഖലയെ സഹായിക്കാനാണ് ശ്രമം. ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങൾക്കും, കെ.എം.എം.എൽ ഉൾപ്പെടെ പൊതുമേഖല സ്​ഥാപനങ്ങൾക്കും പര്യാപ്തമായ ഫണ്ട് ബജറ്റിൽ നീക്കിവെച്ചില്ല. മത്സ്യത്തൊഴിലാളി മേഖലയെ സഹായിക്കാമെന്ന പേരിൽ കൊണ്ടുവരുന്ന പദ്ധതികൾ ബജറ്റ് പ്രഖ്യാപനങ്ങളിൽ മാത്രം മുൻകാല അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. നിരാശ മാത്രം -ബി.ജെ.പി കൊല്ലം: ജില്ലക്ക്‌ കടുത്ത നിരാശ സമ്മാനിക്കുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ. ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനോ പരമ്പരാഗത വ്യവസായ മേഖലയുടെ പുനുദ്ധാരണത്തിനോ ബജറ്റിൽ ഒന്നും വകയിരുത്തിയിട്ടില്ല. കശുവണ്ടി മേഖലയിൽ പലിശരഹിത വായ്പ എന്ന് പറയുന്നതല്ലാതെ വ്യക്തമായ നിർദേശങ്ങൾ ഇല്ല. വലിയ വെല്ലുവിളി നേരിടുന്ന മൺറോതുരുത്തിന് രണ്ട് കോടി രൂപ അനുവദിച്ചത് അവിടുത്തെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.