ഓട്ടോ തൊഴിലാളി യൂനിറ്റ് രൂപവത്​കരണം

കൊല്ലം: ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ബീച്ച്, ചാക്കോ ഹോസ്പിറ്റല്‍, മുണ്ടയ്ക്കല്‍ എച്ച്.ആന്‍ഡ് സി യൂനിറ്റുകള്‍ രൂപീകരിച്ചു. യൂനിയന്‍ ജില്ല പ്രസിഡന്‍റ്​ എക്‌സ് ഏണസ്റ്റ് രൂപീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിലായി യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം അശോകന്‍, ഏരിയ സെക്രട്ടറി ദിലീപ്, ജില്ല കമ്മിറ്റി അംഗം ടി പുഷ്പന്‍, മോഹന്‍രാജ്, മേഖല സെക്രട്ടറി കൊച്ചുണ്ണി, നജീബ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍മാരായി ബീച്ച് യൂനിറ്റ്: തോമസ്, ചാക്കോ, ഹോസ്പിറ്റല്‍ യൂനിറ്റ്: വിഷ്ണു, മുണ്ടയ്ക്കല്‍, എച്ച് ആന്‍ഡ് സി യൂനിറ്റ്: അല്‍ഫോന്‍സ് എന്നിവരെ തെരഞ്ഞെടുത്തു. ലൈബ്രറി കൗണ്‍സില്‍ സാഹിത്യ സെമിനാര്‍ കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സില്‍ പന്മന ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രത്തിലെ എന്‍.എസ്.എസ് യൂനിറ്റുമായി സഹകരിച്ച്​ 12,13 തീയതികളില്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാര്‍ ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വനിത ദിനം ആചരിച്ചു കൊല്ലം: ട്രാവൻകൂർ മെഡിസിറ്റിയിൽ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു. സംസ്ഥാന വനിത കമീഷൻ അംഗം ഷാഹിദാ കമാൽ ഉദ്​ഘാടനം നിർവഹിച്ചു. സ്ത്രീകൾക്കായി മാത്രം നവീകരിച്ച ജിംനേഷ്യത്തിന്‍റെ (മെഡിസ്ലിം) ഉദ്​ഘാടനവും നിർവഹിച്ചു. ചീഫ് ഓപറേറ്റിങ്​ ഓഫിസർ ഡോ. നൈജു അജുമുദീൻ, വൈസ് പ്രിൻസിപ്പൽ ഡോ. എയ്​ഞ്ചലോ, സി.എൻ.ഒ ശാന്തകുമാരി, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രത്‌നകുമാർ, ടി ആൻഡ്​ ടി വിങ്​ എച്ച്.ഒ.ഡി ജുബൈറാബീവി എന്നിവർ സംസാരിച്ചു. തുടർന്ന് 'ബ്രേക്ക് ദി ബയാസ്'എന്ന തീമിൽ സ്കിറ്റ് അവതരണം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.