കിളികൊല്ലൂര്‍: ബൈപാസില്‍ കടവൂര്‍-മങ്ങാട് . തട്ടാര്‍ക്കോണം ചാമവിള വീട്ടില്‍ ജലധരനെ(78)യാണ് പൊലീസും അഗ്നിരക്ഷസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. റേഷന്‍കട നടത്തുന്ന ഇയാള്‍ ചൊവ്വാഴ്ച രാത്രി 9.45ന് ബൈക്ക് ബൈപാസിലെ കടവൂര്‍ മങ്ങാട് പാലത്തില്‍ വെച്ച ശേഷം പാലത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് പാലത്തിലിരിക്കുന്നത് കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പൊലീസും കടപ്പാക്കടയില്‍നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ ജലധരനെ കണ്ടെത്തുകയായിരുന്നു. പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് കിളികൊല്ലൂര്‍ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.