സെമിനാര്‍ സംഘടിപ്പിച്ചു

ചിത്രം - കൊല്ലം: വനിത ദിനത്തോടനുബന്ധിച്ച് 'അണിചേരാം സ്ത്രീപക്ഷ നവകേരളത്തിനായി' മുദ്രാവാക്യമുയര്‍ത്തി എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ ജില്ലതലത്തില്‍ . കൊല്ലം എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ നടന്ന സെമിനാര്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് ടി. ഗീനാകുമാരി ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡന്‍റ്​ ജി.കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ടി.എന്‍. മിനി വിഷയാവതരണം നടത്തി. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. സുശീല, കെ.എസ്.റ്റി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എസ്. സബിത, എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ബി. ജയ, എഫ്.എസ്.ഇ.ടി.ഒ ജില്ല വനിത സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശശികല ടീച്ചര്‍, കെ.ജി.എന്‍.എ ജില്ല പ്രസിഡന്‍റ്​ നീതു ആര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.