പൊലീസുകാര്‍ക്ക് കുത്തേറ്റ സംഭവം: പാരിപ്പള്ളിയില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍

പാരിപ്പള്ളി: പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പാരിപ്പള്ളിയില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. സിനിമകളില്‍ മാത്രം കണ്ട് ശീലിച്ചിട്ടുള്ള പൊലീസിന്‍റെ പ്രതിയെ പിടിക്കലും ചേസിങ്ങും കത്തിക്കുത്തുമെല്ലാം കണ്ടതിന്‍റെ ഞെട്ടലിലാണ് പാരിപ്പള്ളി നിവാസികള്‍. ചൊവാഴ്ച വൈകീട്ട്​ ആറിനാണ് സംഭവം. കല്ലമ്പലം പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയായിരുന്ന അനസ്ജാനിനെ അറസ്റ്റ് ചെയുന്നതിനിടെയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. കല്ലമ്പലത്തെ ബാറില്‍ ഇയാള്‍ വൈകുന്നേരങ്ങളില്‍ വരാറുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് കല്ലമ്പലം പൊലീസ് സിവില്‍ഡ്രസില്‍ ബാറില്‍ നിലയുറപ്പിച്ചു. ബാറിലേക്ക് കയറും വഴി പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ അനസ് പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുന്നതിനിടയിലാണ് അനസ് പൊലീസുകാരെ കുത്തിയത്. രണ്ട്​ പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. കല്ലമ്പലം സ്‌റ്റേഷനിലെ ചന്തു, ജയന്‍, ശ്രീജിത്ത്, വിനോദ് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. നെഞ്ചിലും നട്ടെല്ലിലുമായിട്ടാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. കത്തിക്കുത്തില്‍ പരിക്കേറ്റെങ്കിലും പ്രതി അനസിനെ പൊലീസ് പിടികൂടി. ഒരു മണിക്കൂറോളം സംഘര്‍ഷസമാന സാഹചര്യമായിരുന്നു പാരിപ്പള്ളിയും പരിസരവും. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.