കൊല്ലം: ടെസ്റ്റ് പർച്ചേസ് വ്യാപാരികളെ കുടുക്കാൻ ഏർപ്പെടുത്തിയിട്ടുള്ളതാണെന്ന് ആരോപിച്ച് യുനൈറ്റഡ് മർച്ചന്റ്സ് ചേംബറിന്‍റെ ആഭിമുഖ്യത്തിൽ, ചൊവ്വാഴ്ച ജില്ല ജി. എസ്.ടി ഒാഫിസുകൾക്ക് മുന്നിൽ മാർച്ച് നടത്തും. മൊത്തക്കച്ചവടക്കാർ റിട്ടേൺ ഫയൽ ചെയ്യാത്തതിന്‍റെ പേരിൽ റീട്ടെയിൽ വ്യാപാരിക്കെതിരെ നടപടി എടുക്കുന്നത് നടപടി അവസാനിപ്പിക്കുക, സ്വർണം വാങ്ങുന്നവർ ബില്ല് ജി.എസ്.ടി ഓഫിസിൽ ഹാജരാക്കണം എന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. ചൊവ്വാഴ്ച രാവിലെ 10 ന് സംസ്ഥാന സെക്രട്ടറി നിജാംബഷി ധർണ ഉദ്ഘാ ടനം ചെയ്യും. ജില്ല വൈസ്ചെയർമാൻ എച്ച്. സലിം അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി നിജാംബഷി, ജില്ല ജനറൽ കൺവീനർ ആസ്റ്റിൻ ബെന്നൻ, എച്ച്. സലിം, ഷാജഹാൻ പടിപ്പുര, നുജൂം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.