നാല്​ സെന്റ് കോളനിക്കാർക്ക് നടപ്പാലം നിർമിക്കാൻ നടപടി

പുനലൂർ: ആര്യങ്കാവ് ഇടപ്പാളയം നാല് സെന്റ് കോളനി നിവാസികൾക്ക് നടപ്പാലം നിർമിക്കാൻ നടപടി. ഇതിന്റെ ഭാഗമായി പൊതു മരാമത്ത് പുനലൂർ അസിസ്റ്റന്റ് എൻജിനീയർ തിങ്കളാഴ്ച സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കി. പാലമില്ലാതെ നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. കഴുതുരുട്ടി ആറിന് കുറുകെ 25 മീറ്റർ നീളമുള്ള തൂക്കുപാലം പൊതുമരാമത്തിന്‍റെ മേൽനോട്ടത്തിലാണ്​ നിർമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.