സത്യഗ്രഹ സമരം

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ ആക്കൽ വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തി. കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് നിസാമുദ്ദീൻ നിരാഹാരം അനുഷ്ഠിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു. വെളിനല്ലൂർ ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്‍റ് പി.ആർ. സന്തോഷ്‌ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹക്കിം, ആസിഫ് പണയിൽ, നൂറുൽ അമീൻ, ശ്യാം പ്ലാമൂട്, ലിജോ എന്നിവർ സംസാരിച്ചു. പടം: കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ നിരാഹാരം അനുഷ്ഠിച്ച നിസാമുദ്ദീന് നാരങ്ങനീര് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.