കുളത്തൂപ്പുഴ: ദേശീയ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടര്‍ ബി. അബ്ദുൽ നാസറും സംഘവും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ . കഴിഞ്ഞ ദിവസം രാവിലെ കുളത്തൂപ്പുഴയിലെത്തിയ ഉദ്യോഗസ്ഥ സംഘം റോസുമല, സഞ്ജീവനി വനം, കല്ലുവെട്ടാംകുഴി എന്നിവിടങ്ങളിലെ തൊഴിലിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഗുണനിലവാരം, പ്രയോജനം, ഭാവി സാധ്യത എന്നീ ഘടകങ്ങളെ സംബന്ധിച്ച് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരായുകയും ജോലി നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്‍.ആര്‍.ഇ.ജി.എസ് ജില്ല ഉദ്യോഗസ്ഥരായ അനില്‍, ഗീത, സിജു, ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കുമാര്‍, ജയകൃഷ്ണന്‍, എന്നിവര്‍ അനുഗമിച്ചു. ......................... ഫോട്ടോ: KE KULP 3: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ തൊഴിലിടങ്ങള്‍ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടര്‍ ബി. അബ്ദുൽ നാസറും സംഘവും സന്ദര്‍ശനം നടത്തുന്നു (മെയിലിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.