വിദ്യാർഥിനികളെ​ ശല്യം ചെയ്യുന്നവർക്കെതിരെ നടപടിയുമായി പൊലീസ്​

ഓയൂർ: സ്കൂൾ വിദ്യാർഥിനികളെ​ ശല്യം ചെയ്യുന്നവർക്കെതിരെ നടപടിയുമായി പൂയപ്പള്ളി ​െപാലീസ്. വിദ്യാർഥിനികളെ ശല്യം ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നത്​ വ്യാപകമായ​േതാടെയാണ് പൊലീസ് പട്രോളിങ് കർശനമാക്കാൻ തീരുമാനിച്ചത്​. സ്റ്റേഷൻ പരിധിയിലുള്ള സ്കൂൾ പരിസരങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കുമെന്ന് എസ്.ഐ അഭിലാഷ് അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ സ്കൂൾ അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പ​ങ്കെടുത്ത ഓൺലൈൻ യോഗത്തിൽ വിദ്യാർഥിനികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും ലഹരി ഉപയോഗത്തെ കുറിച്ചും വ്യാപക പരാതിയാണ് ഉണ്ടായത്. സ്​കൂൾപരിസരങ്ങളിലും മറ്റും മഫ്തിയിൽ വനിതാ ​െപാലീസും സ്പെഷൽ സ്ക്വാഡും നിരീക്ഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.