കടപ്പാക്കട: ഇലക്ട്രിക് സെക്ഷനിൽപ്പെട്ട കടപ്പാക്കട, മാതേവീട്, പ്രിയദർശിനി നഗർ, ഉളിയക്കോവിൽ, തുരുത്ത്, പള്ളിക്കൽ, ഇളംകുളം, പുന്നമൂട്, പഴയത്ത്, കണ്ടോലിതോട് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ . സ്കൂൾമുറ്റത്തെ കടന്നൽക്കൂട് നീക്കം ചെയ്തു (ചിത്രം) കൊല്ലം: തേവള്ളി ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭീഷണിയായ സ്കൂൾമുറ്റത്തെ മരപ്പൊത്തിലെ കടന്നലിന്‍റെ കൂട് നീക്കം ചെയ്തു. കൊല്ലം അഗ്നിരക്ഷ സേനയുടെ സഹായത്തോടെ പ്രത്യേക രാസമിശ്രിതം പ്രയോഗിച്ച് കൂട് പൂർണമായും നശിപ്പിച്ചു. കൊട്ടാരക്കരയിൽനിന്ന് റിട്ട. ഫയർമാൻ ജോണിനെ എത്തിച്ചാണ് കാട്ടുകടന്നലിൻ കൂട് നീക്കിയത്. ഹെഡ്മാസ്റ്റർ ഡി . ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ അധ്യാപകരായ സെൽവരാജൻ, ഷാജഹാൻ എന്നിവരും കൂടുമാറ്റുന്നതിന് ഇടപെട്ടു. 30 അടിയോളം പൊക്കത്തിലായിരുന്നു കടന്നലുകൾ കൂടുെവച്ചിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് കുട്ടികൾ കളിക്കുന്നതിനിടെ ഇളകി വന്ന കാട്ടു കടന്നലുകൾ സുരക്ഷ ഭീഷണി ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.