സ്കൂട്ടർ മോഷണം പോയി

ശാസ്താംകോട്ട: ആഞ്ഞിലിമൂട് ജങ്​ഷനിലെ മൊബൈൽ കടയുടെ മുന്നിൽ ഇരുന്ന . മൊബൈൽ കട ജീവനക്കാരനായ പോരുവഴി ചക്കുവള്ളി മണ്ണൂർ തെക്കേപുര നിശാന്തിന്‍റെ ഹോണ്ട ഡിയോ സ്കൂട്ടറാണ് വെള്ളിയാഴ്​ച വൈകീട്ട് 5.10 ഓടെ മോഷണം പോയത്. കറുത്ത ഷർട്ടും ചാരനിറത്തിലുള്ള പാന്‍റും ധരിച്ച യുവാവ് ആഞ്ഞിലിമൂട്ടിൽനിന്ന് സ്കൂട്ടറുമായി മൈനാഗപ്പള്ളി ഭാഗത്തേക്ക് പോകുന്ന ദൃശ്യം ഐ.സി.എസ് ജങ്​ഷനിലെ കടയിലെ സി.സി.ടി.വി കാമറയിൽനിന്ന്​ ലഭിച്ചു. ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.