പെൻഷൻകാർ ധർണ നടത്തി

കൊല്ലം: മരവിപ്പിച്ച പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെ​യ്യണമെന്നും കുടിശ്ശികയായ എട്ട്​ ശതമാനം ക്ഷാമാശ്വാസം ബജറ്റിൽ പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട്​ കേരള സർവിസ്​ പെൻഷനേഴ്​സ്​ അസോസിയേഷൻ (കെ.എസ്​.എസ്​.പി.എ) ജില്ലയിലെ ട്രഷറികൾക്ക്​ മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ല ട്രഷറിക്ക്​ മുന്നിൽ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ പി. ഗോപാലകൃഷ്ണൻനായർ, കരുനാഗപ്പള്ളിയിൽ സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ്​, കൊല്ലം ആ​​ശ്രാമത്ത്​ ജില്ല സെക്രട്ടറി വാര്യത്ത്​ മോഹൻകുമാർ, ശാസ്താംകോട്ടയിൽ ജില്ല പ്രസിഡന്‍റ്​ എ.എ. റഷീദ്​, ചവറയിൽ വനിതാ ഫോറം സംസ്ഥാന സെക്രട്ടറി എ. നസീംബീവി, കുണ്ടറയിൽ കെ.സി. വരദരാജൻപിള്ള, ചാത്തന്നൂരിൽ എം. സുജൈ, കൊട്ടാരക്കരയിൽ ബി. സതീശൻ, പത്തനാപുരത്ത്​ കെ. രാജേന്ദ്രൻ, ചടയമംഗലത്ത്​ എം. സുന്ദരേശൻപിള്ള, പുനലൂരിൽ എസ്​. വിജയകുമാരി, കടയ്ക്കലിൽ കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള എന്നിവർ ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.