കൊല്ലം: അന്താരാഷ്ട്ര വനിത ദിനാഘോഷത്തിന് തുടക്കം കുറിച്ച് കൊല്ലം എസ്.എൻ കോളജിലെ വിമൻ സ്റ്റഡി യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തി. സഖി വൺ സ്റ്റോപ്പ് സെന്‍ററിലെ കേസ് വർക്കർ അജീന ആർ. ശിവൻ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജയശ്രീ അധ്യക്ഷത വഹിച്ചു. അസി. പ്രഫസർ എസ്. ജയന്തി, ഡോ.എസ്.വി. മനോജ്, യു. അധീശ്, നീരജ ആർ.വി. സൗമ്യ എന്നിവർ സംസാരിച്ചു. 'സർവിസ് പെൻഷൻ അനുവദിക്കണം' കൊല്ലം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ 30 വർഷത്തിലേറെ സർവിസ് പൂർത്തിയാക്കി റിട്ടയർ ചെയ്ത ജീവനക്കാർക്ക് കെ.എസ്.ആർ. പാർട്ട് 3 പ്രകാരമുള്ള സർവിസ് പെൻഷൻ ഉടൻ അനുവദിക്കണമെന്ന് റിട്ട. എംപ്ലോയീസ് ഫോറം ആവശ്യപ്പെട്ടു. റിട്ട. എംപ്ലോയീസ് ഫോറം പ്രസിഡന്‍റ് ഡോ. എസ്. ഷാജികുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സുജാത വിശ്വനാഥൻ, ജനറൽ സെക്രട്ടറി എം. അബ്ദുൽ നാസർ, ട്രഷറർ എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.