ചെസ്​ ടൂർണമെൻറ്​

ചെസ്​ ടൂർണമൻെറ്​ ശാസ്താംകോട്ട: വെസ്റ്റ് കല്ലട ഗ്രീൻ സിറ്റി വൈസ് മെൻ ഇന്‍റർനാഷനൽ കൊല്ലം ജില്ല ചെസ് അസോസിയേഷന്‍റെ സഹകരണത്തോടെ നടത്തുന്ന അഖില കേരള ചെസ്​ ടൂർണമൻെറ് ഈ മാസം ആറിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദിക്കാട്ട് മുക്ക് അനശ്വര ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത്​ മുതൽ മത്സരം ആരംഭിക്കും. വൈസ് മെൻസ് റീജനൽ ഡയറക്ടർ ജോൺസൺ കെ. സക്കറിയ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് സമാപന സമ്മേളനം രക്ഷാധികാരി വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജേക്കബ്​ മാത്യു കുരാക്കാരൻ സമ്മാനദാനം നിർവഹിക്കും. പ്രസിഡൻറ് കെ.എസ്.​ സുരേഷ് ബാബു അധ്യക്ഷത വഹിക്കും. വിവിധ വിഭാഗങ്ങളിലായി 30ലധികം സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ കെ.എസ്. സുരേഷ് ബാബു, ജി.വർഗീസ്, വിജയൻ പിള്ള, ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു. യുവതിയെ കടന്നുപിടിച്ചയാൾ പിടിയിൽ കൊല്ലം: വഴിയാത്രികയായ യുവതിയെ റോഡിൽ കടന്നുപിടിച്ച യുവാവിനെ ചവറ തെക്കുംഭാഗം പൊലീസ്​ പിടികൂടി. മൈനാഗപ്പള്ളി കോവൂർ അരിനല്ലൂർ പോസ്റ്റ് ഓഫിസ്​ പരിധിയിൽ ചൂരപ്പണയിൽ വീട്ടിൽ കെ. അഭിഷേക് (29) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വഴിയാത്രികയായ യുവതിയെ പിന്തുടർന്ന് വന്ന ഇയാൾ അവരെ മറികടന്ന് പിടിക്കുകയായിരുന്നു. ആക്രമണത്തിൽ പകച്ച യുവതി നാട്ടുകാരുടെ സഹായത്തോടെ തെക്കുംഭാഗം ​സ്റ്റേഷനിൽ എത്തി പരാതി നൽകി. ​ഇയാളെ കുമ്പഴമുക്കിൽ നിന്ന് പിടികൂടി തിരിച്ചറിയുകയായിരുന്നു. തെക്കുംഭാഗം ഇൻസ്​പെക്ടർ എം. ദിനേഷ്​കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ സുജാതൻപിള്ള, രാംദാസ്​, എ.എസ്​.ഐ സലീം, സി.പി.ഒ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു. പുസ്തകം കൈമാറി (ചിത്രം) ശാസ്​താംകോട്ട: വേങ്ങ മിലാദി ഷെരീഫ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമിന്‍റെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനി ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ കൈമാറി. പ്രോഗ്രാം ഓഫിസർ അനന്ത ലക്ഷ്മിയിൽ നിന്ന് ലൈബ്രേറിയൻ മഞ്ജു പുസ്തകം ഏറ്റുവാങ്ങി. എൻ.എസ്.എസ് വളന്‍റിയർമാർ, മുൻ പ്രോഗ്രാം ഓഫിസർ സുമി, ഗ്രന്ഥശാല ജോയന്‍റ് സെക്രട്ടറി ജഹാംഗീർ ഷാ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.