അപേക്ഷ ക്ഷണിച്ചു

ഓയൂർ: വെളിയം വെസ്റ്റ് ഗവ. ഐ.ടി.ഐയിൽ ഈ വർഷം പുതിയതായി ആരംഭിച്ച ഡ്രൈവർ കം മെക്കാനിക്ക് (എ.സി.വി നോൺ മെട്രിക്) ട്രേഡിലേക്ക് . അപേക്ഷ ഫോറം ഐ.ടി.ഐയിലും www.det.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0474 2462345, 9946918632. റോഡുകൾക്ക് അധിക തുക അനുവദിച്ചു അഞ്ചൽ: പുനലൂർ നിയോജക മണ്ഡലത്തിലെ ഏരൂർ, അഞ്ചൽ പഞ്ചായത്തുകളിലെ മൂന്ന് റോഡുകൾ പുനരുദ്ധരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്‍റെ പുതിയ നിരക്കനുസരിച്ചുള്ള അധികതുക അനുവദിച്ചു. പാണയം-ആലഞ്ചേരി, മാവിള-വിളക്കുപാറ, തഴമേൽ - അഞ്ചൽ മാർക്കറ്റ് -ശബരിഗിരി-അഗസ്ത്യക്കോട് എന്നീ റോഡുകൾക്കായാണ് ഫണ്ടനുവദിച്ചത്. ഈ റോഡുകൾക്ക് 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി തുക അനുവദിക്കപ്പെട്ടിരുന്നതാണ്. പൊതുമരാമത്ത് വകുപ്പ് റേറ്റ് പുതുക്കപ്പെട്ടതിനാൽ തുക വർധിപ്പിക്കുന്നതിലേക്കായി പുതുക്കിയ എസ്റ്റിമേറ്റ് സർക്കാറിലേക്ക് സമർപ്പിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും ചീഫ് എൻജിനീയറെയും പി.എസ്. സുപാൽ എം.എൽ.എ നേരിൽ കണ്ട് പുതുക്കിയ ഭരണാനുമതി ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. സാ​ങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി ബി.എം ആന്‍ഡ്​ ബി.സി നിലവാരത്തിൽ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.