സബ് ജൂനിയർ റഗ്ബി; കേരള ടീം പുറപ്പെട്ടു

കൊല്ലം: തെലുങ്കാനയിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ ടച്ച് റഗ്ബി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം കൊല്ലത്തുനിന്ന് പുറപ്പെട്ടു. ഫെബ്രുവരി 23ന് കൊല്ലത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി ലാൽ ബഹദൂർ സ്റ്റേഡിയത്തിലാണ് ക്യാമ്പ് നടത്തിയത്. വിവിധ ജില്ലകളിൽനിന്നായി 18 വീതം ആൺകുട്ടികളും പെൺകുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. അതിൽനിന്ന് 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. പെൺകുട്ടികളുടെ ടീമിനെ കൊല്ലം ജില്ലയിലെ എ. മൃദുലയും ആൺകുട്ടികളുടെ ടീമിനെ കോഴിക്കോട് ജില്ലയിലെ ദിനുദേവും നയിക്കും. സെലക്​ഷന്‍ ക്യാമ്പ് മാര്‍ച്ച് 15ന് കൊല്ലം: പട്ടികജാതി വികസന വകുപ്പിന്‍റെ ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സെലക്​ഷന്‍ ക്യാമ്പ് 15ന് രാവിലെ ഒമ്പത് മുതല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും. കായിക അഭിരുചിയുള്ള വിദ്യാര്‍ഥികളെ സ്‌കില്‍ ടെസ്റ്റിന്‍റെയും സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. അത്​ലറ്റിക്‌സ്, ഫുട്‌ബാള്‍, ജൂഡോ, ജിംനാസ്റ്റിക്‌സ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തിച്ചേരണം. യാത്രാപ്പടി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.