-must- ചിത്രം- പരവൂർ: പി. സദാനന്ദൻപിള്ള സ്മാരക കൾച്ചറൽ സൊസൈറ്റിയും കലയ്ക്കോട് സർവിസ് സഹകരണ ബാങ്കും ചേർന്ന് നടത്തിയ 27ാമത് പി. സദാനന്ദൻപിള്ള സ്മാരക പുരസ്കാരം കവി ബാബു പാക്കനാർക്ക് സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ സമ്മാനിച്ചു. സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലയ്ക്കോട് ബാങ്ക് പ്രസിഡന്‍റ് എസ്. സുഭാഷ് അധ്യക്ഷതവഹിച്ചു. പഠനത്തിൽ മികവ് പുലർത്തിയ പ്രതിഭകൾക്കുള്ള അവാർഡ് പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ് വിതരണം പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. അമ്മിണിയമ്മയും വിതരണം ചെയ്തു. എൻ. ബാലകൃഷ്ണപിള്ള, എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്‍റ് നെടുങ്ങോലം രഘു, പൂതക്കുളം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ഡി. സുരേഷ് കുമാർ, പരവൂർ ഉണ്ണി, ജി. രാജേന്ദ്രപ്രസാദ്, ജീജ സന്തോഷ്, ബി. ചന്ദ്രചൂഡൻപിള്ള, ജി. ഉഷാകുമാരി, പി. ചന്ദ്രബോസ്, എൻ. ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്ത് വിദ്യാർഥികൾ പരവൂർ: ശാസ്ത്ര ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്ത് കുറുമണ്ടൽ ഗവ. യു.പി സ്കൂളിലെ കുട്ടികൾ. ഏഴാം ക്ലാസുകാരനായ ശ്രീഹരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാസ്ത്ര പതിപ്പുകൾ നാലാം ക്ലാസുകാരൻ അദ്വൈത് ഏറ്റുവാങ്ങി. നാലാം ക്ലാസ് വിദ്യാർഥിനി വിപഞ്ചിക ശാസ്ത്ര ദിന പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്‍റ് ബിജു, പ്രഥമാധ്യാപകൻ എ. ഗ്രഡിസൺ, അധ്യാപകരായ ഗ്രീഷ്മ, ആൽഫ, പ്രജിത്, മനോജ, ബിന്ദു, ദീപ എന്നിവർ നേതൃത്വം നൽകി. ജില്ല സമ്മേളനവും യാത്രയയപ്പും ഇരവിപുരം: 'ബഹുസ്വരത രാഷ്ട്ര നന്മക്ക്' പ്രമേയവുമായി കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി 10 മുതൽ 12 വരെ കാസർകോട് നടത്തുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ല സമ്മേളനവും യാത്രയയപ്പും ആറിന് നടക്കും. രാവിലെ ഒമ്പതിന് കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി ഹാളിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് ഇ. ഷാനവാസ് ഖാൻ അധ്യക്ഷതവഹിക്കും. ആലോചനയോഗത്തിൽ ആക്ടിങ് പ്രസിഡന്‍റ് ഷഫീഖ് റഹുമാൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ എസ്.എം. ഹാഷിർ, സുഹ്റ, ഇ. നിസാമുദ്ദീൻ, എച്ച്. ഔലാദ്, സജാദ്, അബ്ദുൽ ലത്തീഫ്, അസിൽ അഹമ്മദ്, സിദ്ധീഖ് വാറൂർ, ഷർഷ, എഫ്. ഖുർഷിദ്, മുഹമ്മദ് അൻവർ, സാദിഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.